ഇന്ധനവിലയില്‍ മാറ്റമില്ല ; പെട്രോളിന് 72.10 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നത്

petrole

തിരുവനന്തപുരം : ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.10 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ വില 68.17 രൂപ. തിരുവനന്തപുരത്ത് 73.38 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 69.49 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ്.

പെട്രോളിന് ഇന്നലെ 10 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം.

Top