പെ​ട്രോ​ള്‍- ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല ; പെട്രോളിന് 73.62 രൂപ

petrole

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ലാതോ വിപണി മുന്നേറുന്നു. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 73.62 രൂപയും ഡീസല്‍ വില 69.95 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 73.94 രൂപയാണ്. ഡീസലിന് 70.28 രൂപയുമാണ് വില.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 74.92 രൂപയും ഡീസലിന് 71.30 രൂപയുമാണ് വില. ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയും കുറഞ്ഞിരുന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവ് മൂലം ഏതാനും നാളുകളായി ഇന്ധന വില തുടര്‍ച്ചയായി കുറഞ്ഞിരുന്നു.

Top