സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ല ; പെട്രോളിന് വില 81.50 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ലാതെ വ്യാപാരം നടക്കുന്നു. ഇന്നലത്തെ അതെ നിരക്കില്‍ തന്നെയാണ് ഇന്നും ഇന്ധന വില്‍പ്പന നടക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് വില 81.50 രൂപയും ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 81 രൂപ 50 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 77 രൂപ 73 പൈസയിലുമാണ് വിപണി മുന്നേറുന്നത്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപ 75 പൈസയും ഡീസലിന് ലിറ്ററിന് 77 രൂപ 99 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തി.

Top