പുതുവര്‍ഷാരംഭത്തില്‍ ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി

petrole

കൊച്ചി: പുതുവര്‍ഷത്തിന്റെ ആരംഭത്തിലും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് കുറവ് വന്നിരിക്കുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 70 രൂപ 57 പൈസയാണ്. ഡിസല്‍ വില 66 രൂപ 13 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70രൂപ 88 പൈസ, 66 രൂപ 44 പൈസ എന്നിങ്ങനെയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Top