പെട്രോളിന് 10 പൈസ കൂടി ; ഡീസല്‍ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : ഇന്ധന വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 10 പൈസ കൂടി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.21 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില 68.17 രൂപ. തിരുവനന്തപുരത്ത് 72.22 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 68.18 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ്.

70.29 രൂപയാണ് ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ വില. മുംബൈയില്‍ പെട്രോളിന്റെ വില 70.29 രൂപയും, ഡീസലിന്റെ വില 64.66 രൂപയുമാണ്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ നേരിയ വര്‍ധനവിനെ തുടര്‍ന്നാണ് എണ്ണക്കമ്ബനികള്‍ രാജ്യത്തെ പെട്രോള്‍ വിലയും ഉയര്‍ത്തിയിരിക്കുന്നത്.

Top