ഡീസലിന് ഏഴ് പൈസയുടെ കുറവ് ; പെട്രോള്‍ വിലയില്‍ മാറ്റമില്ല

PETROLE

തിരുവനന്തപുരം : ഇന്ധന വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഡീസല്‍ വില കുറഞ്ഞു. 7 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ രേഖപ്പെടുത്തിയത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.21 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില 68.10 രൂപ. തിരുവനന്തപുരത്ത് 72.22 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 68.11 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ്.

Top