പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന; പെട്രോളിന് 22 പൈസ കൂടി

കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ഏഴു പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70.44 രൂപയും ഡീസല്‍ ലിറ്ററിന് 65.76 രൂപയുമാണ്. 71.69 രൂപയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഡീസലിന് 66.98 രൂപ. കോഴിക്കോട് പെട്രോള്‍ വില 70.74 രൂപ. ഡീസല്‍ 66.02.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ധനയാണ് രാജ്യത്തെ ഇന്ധന വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പെട്രോള്‍, ഡീസല്‍ വില കുറഞ്ഞുവരികയായിരുന്നു.

Top