ഇന്ധനവിലയില്‍ വീണ്ടും വര്‍ധന ; പെട്രോളിന് 18 പൈസ കൂടി

PETROLE

കൊച്ചി : ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 18 പൈസയും ഡീസലിന് 28 പൈസയും വര്‍ധിച്ചു. ഇന്നലെ പെട്രോളിന് ലിറ്ററിന് 38 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചിരുന്നു.

കൊച്ചിയില്‍ പെട്രോളിന് 71.00 രൂപയും ഡീസലിന് 66.34 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 71.31 രൂപയും ഡീസലിന് 66.61 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തിയതിനെ തുടര്‍ന്നാണ് ഇന്ധനവിലയിലെ വര്‍ധനവിന് കാരണം. രണ്ടാഴ്ച മുമ്പുള്ളതിനെക്കാള്‍ അസംസ്‌കൃത എണ്ണവില ഏതാണ്ട് 20 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

Top