ഇന്ധന വില ഇന്നും കുറഞ്ഞു; പെട്രോളിന് 83.02 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

petrol

തിരുവനന്തപുരം : ഇന്ധനവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. 20 പൈസയാണ് ഇന്ന് ഇന്ധനവിലയില്‍ കുറഞ്ഞത്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 83.02 രൂപയും ഡീസലിന്റെ വില 79.15 രൂപയുമാണ്.
രാജ്യന്തര എണ്ണ വിപണിയില്‍ ഉണ്ടായ മാറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ നേരിയ കുറവു വരുന്നതിന് കാരണം.

പെട്രോളിന് ലിറ്ററിന് 79.55 രൂപയും ഡീസലിന് 73.78 രൂപയുമാണ് ദില്ലിയിലെ ഇന്നത്തെ വില. മുംബൈ നഗരത്തില്‍ പെട്രോളിന് 85.04 രൂപയിലും ഡീസലിന് 77.32 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top