പെട്രോളിന് 21 പൈസയും ഡീസലിന് 18 പൈസയും കുറഞ്ഞു

PETROLE

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്.

ഇതോടെ കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 71.78 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 67.34 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 73.035 രൂപയും ഡീസലിന് 68.64 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Top