ഇന്ധനവിലയില്‍ നേരിയ കുറവ് : പെട്രോളിന് 19 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞു

petrole

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 19 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.94 രൂപയും ഡീസലിന് വില 77.33 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 82.38 രൂപയായി. ഡീസല്‍ വില 78.83 രൂപയും. കോഴിക്കോട് യഥാക്രമം 81.30 രൂപയും, 77.69 രൂപയുമാണ് പെട്രോള്‍, ഡീസല്‍ വില. തുടര്‍ച്ചയായ നാലാംദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78.99 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 73.53 രൂപയും. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.49 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വിലയാകട്ടെ 77.06 രൂപയുമാണ്.

Top