പെട്രോളിന് അഞ്ച് പൈസയുടെ വര്‍ധനവ് ; ഡീസല്‍ വിലയില്‍ മാറ്റമില്ല

കൊച്ചി : സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് അഞ്ച് പൈസ കൂടി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75.21രൂപയാണ്. ഡീസല്‍ വില 69.82 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 76.54രൂപയാണ്. ഡീസല്‍ വില 71.7 രൂപയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75.54 രൂപ, 70.15 രൂപ എന്നിങ്ങനെയാണ്.

Top