പെട്രോള്‍ – ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്

കൊച്ചി : സംസ്ഥാനത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് 15 പൈസയും ഡീസലിന് 12 പൈസയും വര്‍ധിച്ചു. ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്‌സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് വില വര്‍ധനവ്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75.04രൂപയാണ്. ഡീസല്‍ വില 70.51 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 76.32രൂപയാണ്. ഡീസല്‍ വില 71.74 രൂപയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75.24 രൂപ, 70.74 രൂപ എന്നിങ്ങനെയാണ്.

Top