പെട്രോളിന് 10 പൈസയുടെ വര്‍ധനവ് ; ഡീസല്‍ വിലയില്‍ മാറ്റമില്ല

കൊച്ചി : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 10 പൈസ കൂടി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.69രൂപയും ഡീസലിന് 70.22രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.99 രൂപയും ഡീസല്‍ വില 71.57 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top