ഇന്ധന വിലയില്‍ വീണ്ടും കുറവ് ; പെട്രോളിന് ഇന്ന് 10 പൈസ കുറഞ്ഞു

petrol

തിരുവനന്തപുരം : ഇന്ധന വിലയില്‍ ഇന്ന് വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.10 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ വില 68.17 രൂപ. തിരുവനന്തപുരത്ത് 73.38 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 69.49 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം.

Top