പെട്രോളിന് ഏഴ് പൈസ കുറഞ്ഞു ; ഡീസലിന് വില കൂടി

petrole

കൊച്ചി : സംസ്ഥാനത്ത് പെട്രോള്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഏഴ് പൈസയാണ് പെട്രോളിന് കുറഞ്ഞത്. അതേസമയം ഡീസല്‍ വിലയില്‍ നാല് പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തി.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.01രൂപയും ഡീസലിന് 69.51 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.30രൂപയും ഡീസല്‍ വില 70.85 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top