ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു ; പെട്രോളിന് 28 പൈസ കൂടി

petrol

കൊച്ചി: തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 28 പൈസയും, ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് ഇന്ന് കൂടിയത്.

ഒരു ലിറ്റര്‍ പെട്രോളിന് 72.36 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 72.08 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 68.02 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 67.71 രൂപയായിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.65 രൂപയായും ഡീസല്‍ 69.33 ആയും ഉയര്‍ന്നു. കോഴിക്കോട് 72.67 രൂപ, 68.33 രൂപ എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.

Top