പെട്രോള്‍ വിലയില്‍ വീണ്ടും നേരിയ കുറവ്

കൊച്ചി: പെട്രോള്‍ വിലയില്‍ ഇന്നും നേരിയ കുറവ് . ലിറ്ററിന് 10 പൈസയാണ് കുറഞ്ഞത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോളിന് 72 രൂപ 82 പൈസയും ഡീസലിന് 69 രൂപ 32 പൈസയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 74.12 രൂപയും ഡീസലിന് 70. 66 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 73.14 രൂപയും 69.64 രൂപയുമാണ്.

Top