നൂറ് കടന്ന് പെട്രോള്‍! ഇന്ധനവില ഇന്നും കൂട്ടി

FUEL PRICE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്തും കാസര്‍ക്കോടും പെട്രോള്‍ വില നൂറു കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 100.15 രൂപയും, ഡീസലിന് 95.99 രൂപയുമായി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 21 പൈസയും, ഡീസലിന് 95 രൂപ 16 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95 രൂപ 58 പൈസയും, ഡീസലിന് 93 രൂപ 80 പൈസയുമായി. കോഴിക്കോട് പെട്രോളിന് 98.58 രൂപയും, ഡീസലിന് 93.80 രൂപയുമാണ് വില.

Top