പെട്രോള്‍ എന്‍ജിനുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട് ഇന്ത്യയില്‍; വില 86.71 ലക്ഷം രൂപ

പെട്രോള്‍ എന്‍ജിനുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ച് ജഗ്വാര്‍ ലാന്‍ഡ് റോവര്‍. രണ്ടു ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായെത്തുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന് 86.71 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. സ്ലൈഡിങ് പനോരമിക് റൂഫ്, പവേഡ് ടെയില്‍ ഗേറ്റ് എന്നിവയോടെയാണ് ഈ എസ് യു വിയുടെ വരവ്.

ഇരട്ട സ്‌ക്രോള്‍ ടര്‍ബോ ചാര്‍ജര്‍ സഹിതമുള്ള ഈ പെട്രോള്‍ എന്‍ജിന് 296.4 ബി എച്ച് പിയോളം കരുത്തും 400 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ‘എസ്’, ‘എസ് ഇ’, ‘എച്ച് എസ് ഇ’ വകഭേദങ്ങളിലാണ് പെട്രോള്‍ എന്‍ജിനുള്ള ‘റേഞ്ച് റോവര്‍ സ്‌പോര്‍ട്’ ലഭ്യമാവുക.

2019 മോഡല്‍ ‘റേഞ്ച് റോവര്‍ സ്‌പോര്‍ട്ടി’ല്‍ മൂന്നു മേഖലകളായി വിഭജിച്ച ക്ലൈമറ്റ് കണ്‍ട്രോളും സമകാലികമായ അകത്തളവും സജ്ജീകരിച്ചിട്ടുണ്ട്. ടച് പ്രോ ഡ്യുവൊ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 31.24 സെ. മീ. ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, ഫുള്‍ കളര്‍ ഹെഡ് അപ് ഡിസ്‌പ്ലേ തുടങ്ങിയവയും കാറിലുണ്ട്.

Top