സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്; ഇന്ന് പതിനാലാം ദിനം

petrol

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിനവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.30രൂപയും ഡീസലിന് 74.93 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 81.1രൂപയും ഡീസലിന് 73.72 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 81.27 രൂപയും ഡീസലിന് 73.99രൂപയുമാണ് വില.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവിലയില്‍ ഇത്രയധികം വര്‍ധനവ് വന്നത്.

Top