രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലവര്‍ധവില്‍ ആശങ്കയില്ലാതെ ബിഹാര്‍

PETROL PUMB

പാറ്റ്‌ന: പെട്രോള്‍-ഡീസല്‍ വില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും തെല്ലും ആശങ്കയില്ലാതെ ബിഹാര്‍. ഇവിടെ പെട്രോള്‍ ലിറ്ററിന് 67.81 രൂപയും ഡീസലിന് 56.56 രൂപയുമാണ് വില. കാരണം മറ്റൊന്നുമല്ല ഇന്ത്യയില്‍ നിന്ന് പെട്രോള്‍ വാങ്ങുന്നത് നിര്‍ത്തി, അതിര്‍ത്തി കടന്ന് നേപ്പാളിലെ പമ്പില്‍ നിന്നുമാണ് ഇവര്‍ പെട്രോളും ഡീസലും വാങ്ങുന്നത്.

ഇന്ത്യന്‍ രൂപ 100ന് നേപ്പാളില്‍ മൂല്യം 165.15 രൂപയാണ്. ഇതാണ് വില വ്യത്യാസത്തിന് കാരണം. ഇതില്‍ ഏറ്റവും കൗതുകകരമായ കാര്യം ഇന്ത്യയില്‍ നിന്നാണ് നേപ്പാളിലേക്ക് പെട്രോള്‍ നല്‍കുന്നത് എന്നതാണ്. ദിവസേന 250 ടാങ്കര്‍ പെട്രോളാണ് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് നല്‍കുന്നത്. എന്നാല്‍ ഒറ്റനികുതി മാത്രമേ നേപ്പാളിലുള്ളൂ.

പെട്രോള്‍, ഡീസല്‍ ഇറക്കുമതിയിലൂടെ വന്‍ ലാഭം കൊയ്യുന്ന റാക്കറ്റ് തന്നെ ബീഹാറില്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നതായി വെസ്റ്റ് ചമ്പാരന്‍ എം.പിയും ബി.ജെ.പി നേതാവുമായ സഞ്ജയ് ജയ്‌സ്‌വാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ നിസഹായരാണെന്നും ബി.ജെ.പി എം.പി കൂട്ടിച്ചേര്‍ത്തു.

Top