ഇന്ധനവില കുതിക്കുന്നു; ഒരാഴ്ച്ചയ്ക്കിടെ വര്‍ദ്ധിച്ചത് രണ്ട് രൂപ

ന്യൂഡല്‍ഹി :രജ്യത്ത്‌ ഇന്ധന വില കുതുച്ചുയരുകയാണ്. ഒരാഴ്ചക്കിടെ പെട്രോളിന്റെ വില കൂടിയത് ലിറ്ററിന് രണ്ട് രൂപ ഒരു പൈസയാണ്. ഡീസലിന്റെ വിലയിലും വര്‍ധനയുണ്ടായി. 70 രൂപ 60 പൈസയില്‍ നിന്നും ഒരാഴ്ചക്കിടെ ഡീസല്‍ വില കൂടിയത് 72 രൂപ 17 പൈസയിലേക്കാണ്. അതായത്, ഒരു രൂപ 57 പൈസയുടെ വര്‍ധനവ്.

തുടര്‍ച്ചയായ എട്ടാം ദിനമാണ് ഇന്ധന വില ഇത്രയും കുതിച്ചുയര്‍ന്നിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 23 പൈസയാണ് ഇന്ന് കൂടിയത്. ഡീസലിന് 15 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 22 പൈസയായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 81 പൈസയായും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 77 രൂപ 57 പൈസ, 72 രൂപ 18 പൈസ എന്നീ ക്രമത്തിലാണ്.

സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനുംനേരെ കഴിഞ്ഞയാഴ്ച യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ഇന്ധന വില ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്.

ഇന്ത്യന്‍ ബാസ്‌ക്കറ്റില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 63.38 ഡോളറാണ് ഇന്നത്തെ നിരക്ക്. അരാംകോയിലെ ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണ ഉല്‍പ്പാപാദനം ദിവസം 57 ലക്ഷം ബാരലാക്കി കുറച്ചിരുന്നു. ഇതോടെയാണ് സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയിലും പെട്രോളിന്റേയും ഡീസലിന്റെയും ചില്ലറവില്‍പ്പന വില കൂടിയരിക്കുന്നത്.

അതേസമയം, എണ്ണ വിതരണം ഒരാഴ്ചക്കകം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൗദി അവകാശപ്പെടുന്നത്. ലോക രാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണ കയറ്റുമതിയുടെ അഞ്ച് ശതമാനവും സൗദി അരാംകോയില്‍ നിന്നാണ്.

Top