petrol digital mode from today

പെട്രോള്‍, ഡീസല്‍ എന്നിവ അടിക്കുമ്പോള്‍ ഡിജിറ്റലായി പണം നല്‍കിയാല്‍ 0.75% ഇളവു ലഭിക്കുന്ന പദ്ധതി ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. ഇന്ധനം അടിച്ചു മൂന്നു ദിവസത്തിനുള്ളില്‍ ഈ ഡിസ്‌കൗണ്ട് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ വരവുവയ്ക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

ഡല്‍ഹിയില്‍ പെട്രോളിനു ലീറ്ററിന് 66.10 രൂപയും ഡീസലിന് 54.57 രൂപയുമാണ്. ഡിജിറ്റലായി പണം നല്‍കിയാല്‍ പെട്രോളിനു ലീറ്ററിന് 49 പൈസയും ഡീസലിന് 41 പൈസയും തിരികെ കിട്ടും. ഓണ്‍ലൈനായി പണം അടയ്ക്കുന്നതു പ്രോല്‍സാഹിപ്പിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ഇളവു ലഭിക്കുന്നത്.

Top