ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്; സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.64 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.64 രൂപയും ഡീസലിന് 71.19 രൂപയുമായി.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില ലിറ്ററിന് 72.57 രൂപയായി വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76.97 രൂപയും 71.52 രൂപയുമാണ്.

രാജ്യത്താകമാനം ഇന്ധന വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുംബൈയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. 80.21 രൂപയാണ് മുംബൈയിലെ ഇന്നത്തെ വില. ഡീസലിന് 70.75 രൂപയാണ് ലിറ്ററിനു വില.

സൗദിയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ രാജ്യാന്തര വിപണിയില്‍ ഇന്ധന വില കുതിച്ചുയരുകയാണ്. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് സൂചന.

Top