ഇന്ധനവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; തിരുവനന്തപുരം മുന്നില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി ഇന്ധനവില. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് വില ഏറ്റവും കൂടുതല്‍. 78 രൂപയ്ക്ക് മുകളിലാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. അതേസമയം കൊച്ചിയില്‍ പെട്രോള്‍ വില 76 രൂപ 89 പൈസയും ഡീസല്‍ വില 69 രൂപ 41 പൈസയുമാണ്.

തണുപ്പ് രാജ്യങ്ങളിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റി അയക്കുന്നതിനാലാണ് വില വര്‍ധിക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു. ഒരു മാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധനയാണ്‌ സംസ്ഥാനത്ത് ഉണ്ടായത്.

Top