ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി ; പെട്രോളിന് 86.37 രൂപയായി

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കൊച്ചിയില്‍ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 85.24 രൂപയും ഡീസലിന് 78.32 രൂപയുമാണ് വില.

മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ് വില.

Top