ഇന്ധനവില ഉയരങ്ങളിലേക്ക് ; പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസും വര്‍ധിച്ചു

petrole-rate-increase

തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 15 പൈസ കൂടി 87.39 രൂപയും ഡീസലിന് 21 പൈസ വര്‍ധിച്ച് 80.74 രൂപയുമായി.

കൊച്ചിയില്‍ പെട്രോളിന് 85.87 രൂപയും ഡീസലിന് 79.21 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 86.25 രൂപയും ഡീസലിന് 79.58 രൂപയുമാണ് വില.

മുംബൈയില്‍ പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ്. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപയും ഡീസലിന് 75.45 രൂപയുമാണ് വില.

Top