ഇന്ധന വിലയില്‍ വര്‍ധനവ് ; പെട്രോളിന് എട്ട് പൈസയും ഡീസലിന് 21 പൈസയും കൂടി

petrole-rate-increase

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോളിന് എട്ട് പൈസ വര്‍ധിച്ച് 76.27 രൂപയിലെത്തി. ഡീസലിന് 21 പൈസ വര്‍ധിച്ച് 68.61ലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

ഇന്നലെ പെട്രോളിന് നാല് പൈസയുടെയും ഡീസലിന് 14 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Top