പെട്രോള്‍ – ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: ഇന്ധനവിലയില്‍ മാറ്റമില്ലതെ വിപണി മുന്നേറുന്നു. ഇന്നലെ പെട്രോളിന് 10 പൈസയും ഡീസലിന് ഏഴു പൈസയുടെയും വര്‍ധന രേഖപ്പെടുത്തിയിരുന്നു.

72 രൂപ 56 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ വില. ഡീസലിന് 68 രൂപ ഏഴു പൈസയും നല്‍കണം. തിരുവനന്തപുരത്ത് പെട്രോള്‍ വില 73 രൂപ 85 പൈസയായി. ഡീസല്‍ വില 69 രൂപ 38 പൈസയും. കോഴിക്കോട് 72 രൂപ 87 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 68 രൂപ 38 പൈസയും.

Top