തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ ഡീസൽ വില വർധിച്ചു

petrol

കൊച്ചി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധനവില വർധിച്ചു. 19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. കൊച്ചിയിൽ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി.

കർണാടക തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധന വിലവർധന തങ്ങൾക്കു പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന കനത്ത ആശങ്കയിലായിരുന്നു കേന്ദ്ര സർക്കാർ. ഇതിനെത്തുടർന്ന് താൽക്കാലികമായി ദൈനംദിന പെട്രോൾ ഡീസൽ വിലവർധന നിർത്തിവെക്കാൻ എണ്ണക്കമ്പനികളോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

Top