‘അച്ഛേ ദിന്‍’: പെട്രോള്‍, ഡീസല്‍ വില സര്‍വകാലറെക്കോര്‍ഡില്‍

PETROLE

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസലിന് റെക്കോര്‍ഡ് വില. മുംബൈയില്‍ പെട്രോളിന് 82.35 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 78.47 രൂപയായി വര്‍ധിച്ചു. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്.
അയല്‍സംസ്ഥാനങ്ങളില്‍ ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വില കേരളത്തിലാണ്.

ബംഗളുരുവില്‍ പെട്രോളിന് 75.58 രൂപയും ഡീസലിന് 67.86 രൂപയുമാണ്. ചെന്നൈ (പെട്രോള്‍-77.29, ഡീസല്‍ -69.37) മാഹി (പെട്രോള്‍-72.36 ഡീസല്‍-67.01)

ഡീസല്‍ വിലയും സര്‍വ്വകാല റെക്കോര്‍ഡില്‍. ഡീസലിന് തിരുവനന്തപുരത്ത്71.33 രൂപ.

Top