പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി

fuel-pump

തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും, ഡീസലിന് 91 രൂപ 97 പൈസയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസയും, ഡീസലിന് 93 രൂപ 74 പൈസയുമായി. ഇന്ധനവില 42 ദിവസത്തിനിടെ 24 തവണയാണ് കൂട്ടുന്നത്. രാജ്യത്തെ പലയിടങ്ങളിലും ഇന്ധനവില നൂറ് കവിഞ്ഞിട്ടുണ്ട്.

രാജ്യത്തെ ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇടത് പാര്‍ട്ടികള്‍. പ്രക്ഷോഭം സിപിഐഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ്. പ്രതിഷേധ പരിപാടികള്‍ ഈ മാസം 16 മുതല്‍ 30വരെ നടത്തും. പ്രതിഷേധ പരിപാടികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

Top