ഇന്ധന വില വര്‍ദ്ധിച്ചു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി

PETROLE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില എത്തിയത്.

പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് കൊച്ചിയിലെ ഇന്നത്തെ നിരക്ക്.

ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാന്‍ കാരണമാകുന്നത്. ആഗോളവിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 0.21ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു ബ്രെന്‍ഡ് ക്രൂഡിന്റെ നിരക്ക്. കൂടാതെ ആഗോളവിപണിയില്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചതും ഇന്ധനവില ഉയരാന്‍ ഇടയാക്കുന്നുണ്ട്.

Top