പെട്രോൾ- ഡീസൽ വിലയിൽ ഇന്ന് വീണ്ടും വര്‍ധന

petrol

കൊച്ചി: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയുമാണ് കൂടിയത്. കഴിഞ്ഞ 16 ദിവസത്തിനിടെ 13ആം തവണയാണ് ഇന്ധന വില കൂടുന്നത്.

വെള്ളിയാഴ്ച പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചിരുന്നു. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം നവംബര്‍ 20-നാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലപുതുക്കല്‍ പുനരാരംഭിച്ചത്. ഇന്നത്തെ ക്രൂഡ് ഓയിൽ രാജ്യാന്തര വില ബാരലിന് 49.03 ഡോളർ ആണ്‌.

Top