ഒമ്പതാം ദിവസവും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കൂട്ടി

petrol

ന്യൂഡല്‍ഹി ലോക്ഡൗണ്‍ ഇളവിന് പിന്നാലെ തുടര്‍ച്ചയായ ഒമ്പതാം ദിവസവും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്.

9 ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്.

ഡല്‍ഹിയില്‍ പെട്രോളിന് 76 രൂപ 26 പൈസ, ഡീസലിന് 74 രൂപ 62 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില.

കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.ദീര്‍ഘകാലത്തെ അവധിക്കുശേഷം കഴിഞ്ഞ ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്.

Top