ഇന്ധനവില വീണ്ടും കൂടി; പെട്രോള്‍ ലിറ്ററിന് 76 രൂപ കടന്നു

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിന് പിന്നാലെ തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും രാജ്യത്തെ ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്.ഒരാഴ്ചയായി ഏഴ് രൂപയോളമാണ് കൂടിയത്.

വില വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 76 രൂപയും ഡീസല്‍ വില 70 രൂപയും കടന്നു. കൊച്ചിയില്‍ പെട്രോളിന് 76 രൂപ16 പൈസയും ഡീസലിന് 70 രൂപ 21 പൈസയുമാണ് . തിരുവനന്തപുരത്ത് പെട്രോളിന് 76 രൂപ 89 പൈസയും ഡീസലിന് 70രൂപ 97 പൈസയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 76 രൂപ 49 പൈസയും ഡീസലിന് 70രൂപ 54 പൈസയുമാണ് ലിറ്ററിന് വില.

ദിവസം അമ്പത് പൈസമുതല്‍ മുകളിലേയ്ക്ക് ഒരാഴ്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വരും ആഴ്ചയോടെ വില പെട്രോള്‍ വില 80 രൂപ കടക്കുമെന്നാണ് സൂചന.

പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കത്തയച്ചിരുന്നു.

Top