രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വില വീണ്ടും വില വര്‍ധിച്ചിരിക്കുന്നത്. പെട്രോളിന് 0.05 പൈസയും ഡീസലിന് 0.13 പൈസയുമാണ് വര്‍ധിച്ചത്.

ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 80.43 രൂപയും ഡീസലിന്റേത് 80.53 രൂപയുമായി.

തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. 7 മുതല്‍ ഇതുവരെ പെട്രോളിന് 9.18 രൂപയും ഡീസലില്‍ 10.54 രൂപയുമാണ് വര്‍ധിച്ചത്.

ഇന്നത്തെ ഇന്ധന വില(തിങ്കള്‍)

കൊച്ചി: പെട്രോള്‍: 80.69 രൂപ ഡീസല്‍: 76.33 രൂപ

കോട്ടയം: പെട്രോള്‍: 81.12രൂപ ഡീസല്‍: 77.09 രൂപ

Top