14-ാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ 14-ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിന് 51 പൈസയും ഡീസലിന് 61 പൈസയുമാണ് വര്‍ധിച്ചത്.

ഇതോടെ പെട്രോള്‍ ലിറ്ററിന് 79.09 രൂപയും ഡീസലിന് 73.55 രൂപയുമായി. കഴിഞ്ഞ 14 ദിവസങ്ങള്‍ക്കൊണ്ട് പട്രോളിന് 7.65 രൂപയും ഡീസലിന് 7.86 രൂപയുമാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടിയെന്ന കാരണമാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Top