ഇന്ധനവില വര്‍ധന തുടരുന്നു; പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയും കൂടി

petrole

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. ഒരു ലിറ്റര്‍ പെട്രോളിന് 85.93 രൂപയാണ് വില.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.50 രൂപയും ഡീസലിന് 78.91 രൂപയും, കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 84.75 രൂപയും ഡീസലിന് 79.19 രൂപയുമാണ് വില വരുന്നത്.

Top