തൊട്ടാല്‍ പൊള്ളും; തുടര്‍ച്ചയായ 13-ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ 13-ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 56 പൈസയും ഡീസലിന് 63 പൈസയുമാണ് ഇന്ന് കൂടിയത്.

ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 7.12 രൂപയും ഡീസലിന് 7.35 രൂപയുമാണ് കൂടിയത്.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 78.37 രൂപയും ഡീസലിന് 77.06 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില.

തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Top