പെട്രോള്‍, ഡീസല്‍ വില വര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ല: ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ലോക്ക്ഡൗണ്‍ കാരണം ഏപ്രില്‍, മെയ് മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ആവശ്യത്തില്‍ 70 ശതമാനം കുറവുണ്ടായി. സാമ്പത്തിക പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ ആവശ്യം സാധാരണ നിലയിലേക്ക് വരുന്നു. അത്തരമൊരു സാഹചര്യത്തില്‍, അടുത്തിടെ പെട്രോള്‍, ഡീസല്‍ വിലയിലെ വര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ല, മന്ത്രി പറഞ്ഞു.

ഒരു കുടുംബത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ വ്യക്തി ശ്രദ്ധാപൂര്‍വ്വം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇന്ധന വിലവര്‍ദ്ധനവ് ഇതുപോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ, ആഗോള സമ്പദ്വ്യവസ്ഥ ഒരു വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് ലോകമെമ്പാടുമുള്ള ഇന്ധന ആവശ്യകതയെയും വിതരണത്തെയും ബാധിച്ചുവെന്നും പ്രധാന്‍ പറഞ്ഞു.

ഇന്ധനത്തിനുള്ള നികുതിയിലൂടെ സ്വരൂപിക്കുന്ന അധിക പണം ആരോഗ്യം, തൊഴില്‍, രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കായി ചെലവഴിക്കുകയാണെന്നും പ്രധാന്‍ പറഞ്ഞു.

Top