തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായ ഇരുപതാം ദിവസവും രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്.
കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും ഡീസലിന് 10 രൂപ 21 പൈസയുമാണ് കൂടിയത്.

കൊച്ചിയില്‍ പെട്രോളിന് 80 രൂപ 29 പൈസയും ഡീസലിന് 76 രൂപ ഒരു പൈസയുമാണ് ഇന്നത്തെ നിരക്ക്.

തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍.

Top