പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

fuel price

കൊച്ചി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് പുതിയ വില.

37 ദിവസത്തിനിടെ ഇരുപത്തിരണ്ടാമത്തെ തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയും വര്‍ധിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധനവില നൂറ് കവിഞ്ഞിട്ടുണ്ട്.

 

Top