ഇന്ധനവിലയില്‍ കുറവ് ; പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയും കുറഞ്ഞു

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഒരു ലിറ്റര്‍ പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ ഡീസല്‍ വില 75 രൂപയിലും താഴെയെത്തി. ഇതോടെ ആറുദിവസത്തിനിടെ ഇന്ധനിവിലയില്‍ ഏകദേശം ഒരു രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

78 രൂപ 31 പൈസ പെട്രോളിനും ഒരു ലിറ്റര്‍ ഡീസലില്‍ 74 രൂപ 99 പൈസയുമാണ് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 80 രൂപയ്ക്ക് താഴെയാണ്. 79 രൂപ 71 പൈസയാണ് വില. ഡീസല്‍ 76 രൂപ 44 പൈസയായും കുറഞ്ഞു. കോഴിക്കോടും സമാനമായ കുറവുണ്ടായിട്ടുണ്ട്. പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 75 രൂപ 34 പൈസയുമായി ഈടാക്കുന്നത്.

Top