കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍ ലിറ്ററിന് 76.64 രൂപ

petrol

തിരുവനന്തപുരം: ഇന്ധന വില കുതിച്ചുയരുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വര്‍ധനവിനെ തുടര്‍ന്നാണ് രാജ്യത്ത് പെട്രോള്‍ വിലയിലും മാറ്റം വന്നത്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 95 പൈസയുടെ വര്‍ധനയാണ് കേരളത്തിലുണ്ടായത്. ഇന്നലെ പ്രെട്രോളിന് 14 പൈസയും വര്‍ധിച്ചിരുന്നു.

ഡീസലിന് 12 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78 രൂപയിലും ഡീസല്‍ ലിറ്ററിന് 72.57 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.64 രൂപയും ഡീസല്‍ 71.19 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 76.97 രൂപയും ഡീസല്‍ ലിറ്ററിന് 71.52 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Top