ഇന്ധനവിലയില്‍ വീണ്ടും കുറവ് ; പെട്രോളിന് 22 പൈസ കുറഞ്ഞു

PETROLE-DISEL

കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസല്‍ വില ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.16 രൂപയാണ് വില. ഇന്നലെ ഇത് 80.37 ആയിരുന്നു. തിരുവനന്തപുരത്ത് 78.15 ആണ് ഡീസല്‍ വില. പെട്രോളിന് 81.58 പൈസയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് പ്രധാനമായും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇടയാക്കിയത്. അസംസ്‌കൃത എണ്ണവില എട്ടുമാസത്തെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ബാരലിന് 85 ഡോളര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 71 ലേക്ക് അസംസ്‌കൃത എണ്ണ വില താഴ്ന്നു. അമേരിക്കയുടെ റെക്കോഡ് എണ്ണ ഉല്‍പാദനമാണ് വിപണിയില്‍ പ്രതിഫലിച്ചത്.



Related posts

Back to top