തുടര്‍ച്ചയായ അഞ്ചാം ദിനവും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. . .

petrole

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിനവും ഇന്ധന വിലയില്‍ കുറവ്. പെട്രോളിന് ഏഴു പൈസയും ഡീസലിന് രണ്ടു പൈസയുമാണ് ഇന്നു കുറഞ്ഞിരിക്കുന്നത്. ഇതോടെ നാലു ദിവസം കൊണ്ട് പെട്രോളിന് 87 പൈസയാണ് കുറഞ്ഞത്.

കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 72 രൂപയില്‍ താഴെയെത്തി. 71.71 ആണ് വില. ഡീസല്‍ 67.34 രൂപയാണ്. ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 21 പൈസയും ഡീസലിന് 18 പൈസയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിച്ചിരിക്കുന്നത്.

Top