പെട്രോള്‍, ഡീസല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തും; ഇന്ധന വില കുറയക്കുമെന്ന് അമിത് ഷാ

amithshah

മുംബൈ: ഇന്ധനവില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

മുംബൈയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്ധനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാകും വില കുറയ്ക്കലെന്നും അമിത് ഷാ വ്യക്തമാക്കി.

യുപിഎ ഭരണ കാലത്തേക്കാള്‍ കുറവാണ് മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവിലയെന്ന് അമിത് ഷാ അവകാശപ്പെട്ടു. 2022-ല്‍ പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിനായി പ്രയത്‌നിക്കാന്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

Top