ഇന്ധനവില വര്‍ധന: എക്‌സൈസ് തീരുവയിനത്തില്‍ നാലുരൂപവരെ കേന്ദ്ര സര്‍ക്കാര്‍ കുറച്ചേക്കും

petrol

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില എക്കാലത്തെയും ഉയരത്തിലെത്തിയ സാഹചര്യത്തില്‍ എക്‌സൈസ് തീരുവയിനത്തില്‍ നാലുരൂപവരെ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഓയില്‍ മാര്‍ക്കറ്റിംങ് കമ്പനികളുമായി ഇന്ന്‌ ചര്‍ച്ച നടത്തും.

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.31രൂപയും ഡീസലിന് 74.16 രൂപയുമാണ് ഇന്നത്തെ വില.

Top